പൗരസ്ത്യ സുവിശേഷ സമാജം അതിഭദ്രാസനം
-----------------------------------------------------
Ethpthah - "be thou opened"
☁️☁️☁️ 🕊️ ✝️ 🕊️ ☁️☁️☁️
എസ്പതാഹ് - "തുറക്കപ്പെടട്ടെ"
Mid-Lent Sermon - EAE TV
---------------------------------------------------
Sermon by Rev. Fr. Thankachan Varghese Vellappakuzhy
---------------------------------------------------
Like & Subscribe to Our Channel & Follow us on :
Facebook : https://www.facebook.com/EAE1924
Twitter : https://twitter.com/EAE1924
Instagram : https://www.instagram.com/eaeorg
E.A.E Web Ministry : https://www.facebook.com/eaeweb
E.A.E Arch Diocese : https://www.facebook.com/EAEarchDiocese
---------------------------------------------------
യോഹന്നാൻ
3:14 മോശ മരുഭൂമിയില്‍ പിച്ചളസര്‍പ്പത്തെ ഉയര്‍ത്തിയതു പോലെ തന്നെ മനുഷ്യപുത്രനും ഉയര്‍ത്തപ്പെടുവാനിരിക്കുന്നു.
3:15 ആയത് തന്നില്‍ വിശ്വസിക്കുന്ന ഒരുവനും നശിച്ചു പോകാതെ അവന് നിത്യജീവന്‍ ഉണ്ടാകേണ്ടതിനു തന്നെ.
സംഖ്യാപുസ്തകം
21:4 പിച്ചളസര്‍പ്പത്തെക്കുറിച്ച് : പിന്നെ അവര്‍ എദോം ദേശത്തെ ചുറ്റിപ്പോകുവാന്‍ ഹോര്‍ പര്‍വതത്തില്‍ നിന്നു ചെങ്കടല്‍വഴിയായി യാത്ര തുടര്‍ന്നു; ദീര്‍ഘവഴി മൂലം ജനത്തിന്‍റെ മനസ്സു ക്ഷീണിച്ചു.
21:5 ജനം ദൈവത്തിനും മോശയ്ക്കും വിരോധമായി സംസാരിച്ചു: മരുഭൂമിയില്‍ മരിക്കേണ്ടതിനു നിങ്ങള്‍ ഞങ്ങളെ മെസ്രേന്‍ദേശത്തു നിന്നു കൊണ്ടുവന്നത് എന്തിന്? ഇവിടെ അപ്പവുമില്ല, വെള്ളവുമില്ല; ഈ നിസ്സാരമായ ആഹാരം ഞങ്ങള്‍ക്കു വെറുപ്പാകുന്നു എന്നു പറഞ്ഞു.
21:6 അപ്പോള്‍ ദൈവം ജനത്തിന്‍റെ ഇടയില്‍ അഗ്നിസര്‍പ്പങ്ങളെ അയച്ചു; അവ ജനത്തെ കടിച്ചു; ഇസ്രായേലില്‍ വളരെപ്പേര്‍ മരിച്ചു.
21:7 ആകയാല്‍ ജനം മോശയുടെ അടുക്കല്‍ വന്നു: ഞങ്ങള്‍ ദൈവത്തിനും നിനക്കും വിരോധമായി സംസാരിച്ചതിനാല്‍പാപം ചെയ്തിരിക്കുന്നു. സര്‍പ്പങ്ങളെ ഞങ്ങളുടെ ഇടയില്‍ നിന്നു നീക്കിക്കളയുവാന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കണം എന്നു പറഞ്ഞു; മോശ ജനത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചു.
21:8 ദൈവം മോശയോടു: ഒരു പിച്ചളസര്‍പ്പത്തെ ഉണ്ടാക്കി അടയാളമായി ഉയര്‍ത്തുക; കടിയേല്‍ക്കുന്നവന്‍ ആരെങ്കിലും അതിനെ നോക്കിയാല്‍ ജീവിക്കും എന്നു പറഞ്ഞു.
21:9 മോശ പിച്ചള കൊണ്ട് ഒരു സര്‍പ്പത്തെ ഉണ്ടാക്കി അടയാളമായി ഉയര്‍ത്തി; പിന്നെ സര്‍പ്പം ആരെയെങ്കിലും കടിച്ചിട്ട് അവന്‍ പിച്ചള സര്‍പ്പത്തെ നോക്കിയാല്‍ ജീവിക്കുമായിരുന്നു.
ഏശായാ
52:13 എന്‍റെ ദാസന്‍ കൃതാര്‍ത്ഥനാകും. അവന്‍ ഉയര്‍ന്ന് പുകഴ്ന്ന് അത്യന്തം ഉന്നതനായിരിക്കും.
52:14 അവന്‍റെ രൂപം കണ്ടാല്‍ ആളല്ല എന്നും അവന്‍റെ സ്ഥിതി കണ്ടാല്‍ മനുഷ്യനല്ല എന്നും തോന്നുമാറ് വിരൂപമായിരിക്ക കൊണ്ട് പലരും അവനെ കണ്ട് സ്തംഭിച്ചു പോകും. അവന്‍ പല ജാതികളെയും നിര്‍മ്മലീകരിക്കും. രാജാക്കന്മാര്‍ അവനെ കണ്ട് വായ് പൊത്തി നില്ക്കും. അവര്‍ ഒരിക്കലും അറിഞ്ഞിട്ടില്ലാത്തതു കാണുകയും ഒരിക്കലും കേട്ടിട്ടില്ലാത്തതു ഗ്രഹിക്കുകയും ചെയ്യും.
യോഹന്നാൻ 8:28 യേശു വീണ്ടും അവരോട്: നിങ്ങള്‍ മനുഷ്യപുത്രനെ ഉയര്‍ത്തിക്കഴിയുമ്പോള്‍ ഞാന്‍ തന്നെയാണ് (അവന്‍) എന്ന് നിങ്ങള്‍ അപ്പോള്‍ അറിയും.
---------------------------------------------------
#EAETV #SyriacOrthodoxChurch #പാതിനോമ്പ്
Comments
Post a Comment